ജോലി തേടുകയാണോ? കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിൽ തൊഴിൽ മേള; വിശദമായി നോക്കാം


കൊയിലാണ്ടി: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ കോളേജ് ചെന്നൈയിലെ എസ്പിഎസ് അക്കാദമിയുമായി സഹകരിച്ച് യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഇൻഷുറൻസ് ആൻഡ് ബാങ്കിംഗ് സ്ഥാപനമായ ഗല്ലാഗർ സർവീസ് സെന്ററിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്തംബർ 4 -ന് സംഘടിപ്പിക്കുന്ന മേളയിൽ 2018 ന് ശേഷം ബിരുദമോ ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക: 9496134610, 9360141952.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ നാലിന് 9:30 ന് കോളേജിൽ എത്തിച്ചേരണം.

Summary: Job fair conducted at koyilandy sndp college