തൂണേരിയിൽ തൊഴിൽമേള; പങ്കെടുത്തത് ആയിരത്തോളം ഉദ്യോഗാർഥികൾ


നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനുമായി ചേർന്ന് തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. 21 കമ്പനികളാണ് നിരവധി തൊഴിലവസരവുമായി മേളയിൽ എത്തിയത്.

ആയിരത്തോളം ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ബിന്ദു പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ദ്വര, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് അധ്യക്ഷന്മാർ, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റർ സബിഷ എന്നിവർ സംസാരിച്ചു.