തൊഴില്‍ അന്വേഷകര്‍ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക്; പേരാമ്പ്രയില്‍ ജോബ് സെന്റര്‍ ആരംഭിച്ചു


പേരാമ്പ്ര: വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ശില്‍പ്പശാലയുടേയും ജോബ് സെന്ററിന്റെയും ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊഴില്‍ അന്വേഷ്വകരെ ജോബ് സ്റ്റേഷനുകള്‍ വഴി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ബ്ലോക്ക് വൈസ്പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സമിതി ചെയര്‍മാന്‍ കെ. സജീവന്‍ ബ്ലോക്ക് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് അംഗങ്ങളായ പി.ടി അഷറഫ്, ഗിരിജ ശശി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്ഥാന കോ – ഓര്‍ഡി നേറ്റര്‍ സി. മുഹമ്മദ് ക്ലാസ്സ് എടുത്തു. ബി.ഡി.ഓ കാദര്‍ സ്വാഗതവും ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ.രജിത നന്ദിയും പറഞ്ഞു.