ജീവതാളം പദ്ധതി: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി പത്താം വാര്‍ഡില്‍ വാര്‍ഡ്തല സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്.

വാര്‍ഡ് മെമ്പര്‍ പി.എം. സത്യന്‍ അധ്യക്ഷത വഹിച്ചു. ജിഷ കൊട്ടപ്പുറം സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ ജീവതാളം വിശദീകരണം നടത്തി. ഡോക്ടര്‍മാരായ പി. ജാസര്‍, മുബീന എന്നിവര്‍ രോഗികളെ പരിശോധിച്ചു. ഡയറ്റീഷ്യന്‍ പി. ആഷിമ ഭക്ഷണത്തിലെ പോഷക ഘടകങ്ങളും വ്യായാമ രീതികളും പരിചയപ്പെടുത്തി.

ജെ.എച്ച്.ഐ. അബ്ദുള്‍ അസീസ്, എം.എല്‍.എസ്.പി മാരായ എം.കെ. ശരണ്യ, റിസ്വാന എന്നിവരും ആശപ്രവര്‍ത്തകരായ പി. സുശീല, ധന്യ, പുഷ്പലത എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.