ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തി തേടുക; ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡില്‍ ജീവതാളം പദ്ധതിക്ക് തുടക്കം


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡില്‍ ജീവതാളം പദ്ധതിക്ക് തുടക്കമായി. ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തി തേടുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്.

ഭക്ഷണശീലത്തിലെ കൃത്യതയും ചിട്ടയായ വ്യായാമവുമുണ്ടെങ്കില്‍ ഒരു പരിധിവരെ ജീവിതശൈലി രോഗങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നമുക്ക് കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വാര്‍ഡ് മെമ്പര്‍ സെഡ്. എ. സല്‍മാന്‍ പറഞ്ഞു.

ഡോ. ഇ.വി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേയ രോഗികള്‍ മലയാളികളായി മാറുന്ന കാഴ്ചയാണ് നാം കാണുനതെന്നും ആരോഗ്യശ്രദ്ധ മലയാളി മറന്നു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കയില്‍ ബാലന്‍, എം.കെ. ഖാസിം, എന്‍.കെ. കൈലാസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി. പ്രമീള സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.