ബാലുശ്ശേരിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; എട്ട് പേര്‍ക്ക് പരിക്ക്‌


കോഴിക്കോട്: ബാലുശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് അപകടം. കരുമല വളവില്‍ ഇന്ന് 6മണിക്കാണ് സംഭവം. എട്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.