വാല്യക്കോട്ടെ ജവാന്‍ ഷിജീന്റെ ഓര്‍മ്മ പുതുക്കി ജന്മനാട്; പതിനൊന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രതിഭാ സംഗമവും മാജിക് ഷോയും നടത്തി നവോദയ കലാവേദി


വാല്യക്കോട്: നവോദയ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജവാന്‍ ഷിജീഷിന്റെ പതിനൊന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രതിഭാസംഗമം, ബോധവല്‍ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവ നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.ശാരദ ഉദ്ഘാടനം ചെയ്തു.

കെ.എം.മനോജ്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദിലീഷ് കണ്ടോത്ത് മുഖ്യ അതിഥിയായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. വാര്‍ഡ് മെമ്പര്‍ കെ.ശ്രീധരന്‍, അബ്ദുല്‍ റസാഖ് മാസ്റ്റര്‍, വി.വി.ദിനേശന്‍, കെ.മോഹനന്‍, സി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. കെ.സുജീവന്‍ അധ്യക്ഷത വഹിച്ചു. ടി.രാജീവന്‍ സ്വാഗതവും ലജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.