പുറമേരി കല്ലുംപുറത്ത് മഞ്ഞപ്പിത്ത ഭീഷണി; ഇതുവരെയായി ചികിത്സ തേടിയത് 11 പേര്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
വടകര: പുറമേരി പഞ്ചായത്തിലെ കല്ലുംപുറം പത്താം വാര്‍ഡില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് പതിനൊന്ന് പേര്‍. കല്ലുംപുറത്തെ നാല് വീടുകളിലെ കുട്ടികളടക്കമുള്ള 11പേരാണ് ചികിത്സ തേടിയത്.
നിലവില്‍ എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജ്യോതിലക്ഷ്മി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ കൃത്യമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി വാര്‍ഡ് മെമ്പര്‍ ഗീത.എം.എം പറഞ്ഞു. രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല ബോധവത്കരണ ക്ലാസുകളും പ്രദേശത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
Description: Jaundice spreads in Purameri Grama Panchayat