കര്‍ഷകദിനത്തില്‍ ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നിന്നും കൃഷിഭവനിലേക്ക് പ്രൗഡോജ്വല കൃഷിദര്‍ശന്‍ വിളംബര ജാഥ; മികച്ച കര്‍ഷകര്‍ക്ക് പുരസ്‌കാരവും
പേരാമ്പ്ര: ചെറുവണ്ണൂരില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.പ്രവിത നിര്‍വഹിച്ചു. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ബിജു അധ്യക്ഷത വഹിച്ചു.
മികച്ച നെല്‍ക്കര്‍ കര്‍ഷകന്‍ മുതിര്‍ന്ന പാരമ്പര്യ കര്‍ഷകന്‍ യുവ വനിതാ കര്‍ഷക ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്. മികച്ച നെല്‍ കര്‍ഷകനായി അമ്മദ് തുരുത്യാട്ടുമ്മല്‍, മുതിര്‍ന്ന പാരമ്പര്യ കര്‍ഷകന്‍ഗോപാലന്‍ നമ്പ്യാര്‍ വാണിയത്തൂര്‍, യുവ വനിത കര്‍ഷക ഷിജി.എ.കെ സ്‌നേഹാസനവും, പുരസ്‌കാരം സ്വീകരിച്ചു.
മികച്ച കര്‍ഷക തൊഴിലാളി യു.കെ ശങ്കരന്‍ ഉക്കാരന്‍ കണ്ടിയും, എസ്.സി വനിതാ കര്‍ഷകയായി കാവല്ലൂര്‍ മീത്തല്‍ ശോഭയും, മികച്ച ക്ഷീര കര്‍ഷകനായി സന്തോഷ് തറവട്ടത്തും, മികച്ച ജൈവ കര്‍ഷകനായി ശങ്കരന്‍ നമ്പൂതിരി ബി.ഐ.ഗോവര്‍ദ്ധവും, സമ്മിശ്ര കര്‍ഷകനായി വെങ്ങിലാലാട്ട് നാരായണന്‍ കിടാവും, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി സായൂജ് കൃഷ്ണ താപ്പളളിലും തെരഞ്ഞെടുക്കപ്പെട്ടു.
ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നിന്നും കൃഷിഭവനിലേക്ക് നടത്തിയ പ്രൗഡോജ്വല കൃഷി ദര്‍ശന്‍ വിളംബര ജാഥയില്‍ പുരസ്‌കാര ജേതാക്കളും കര്‍ഷകരും പൗരപ്രമുഖര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍മാരുടെയും കാര്‍ഷിക വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ, ഹരിത കര്‍മ്മ സേന, സന്നദ്ധ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിരുടെ സഹകരണത്തോടെ പുതുതായി ഓരോ വാര്‍ഡിലും ആറ് കേന്ദ്രങ്ങളില്‍ 90 കൃഷിക്ക് സമാരംഭം കുറിച്ചു.
പരിപാടിയോടനുബന്ധിച്ച് മാതൃക കര്‍ഷകരുടെ കാര്‍ഷിക അനുഭവം പങ്കുവെക്കല്‍, സൗജന്യ പച്ചക്കറി വിത്ത് കിറ്റ് വിതരണം എന്നിവയും നടന്നു. തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാറില്‍ കാര്‍ഷിക മേഖലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷിബിന ആര്‍.കെയും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന കാര്‍ഷിക കാര്‍ഷിക സംരംഭ ജനസാഹങ്ങളെ കുറിച്ച് വ്യാവസായ വകുപ്പ് ഇന്റേണ്‍ സൂരജും സംസാരിച്ചു.
ചടങ്ങില്‍ കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് കെ.എ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി.മോനിഷ, ബാലകൃഷ്ണന്‍, എ.കെ.ഉമ്മര്‍, എ.ആദില നിബ്രാസ്, സുബൈദ വി.പി, ഷൈജ വി.ടി, ചെറുവണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീധരന്‍ മാസ്റ്റര്‍, ടി.കെ.ശശി, വി.കെ.മൊയ്തു, സി.പി.കുഞ്ഞമ്മദ്, ശശി.ടി, മനോജ് ആവള, ചെറുവണ്ണൂര്‍ കാനറാ ബാങ്ക് മാനേജര്‍ ദിവിന്‍ എം.എസ്, കൃഷി അസിസ്റ്റന്റുമാരാര്‍ എന്നിവര്‍ പങ്കെടുത്തു.