‘മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ’; പേരാമ്പ്രയില്‍ ജനതാദള്‍-എസ്സിന്റെ മതേതര സംരക്ഷണ സംഗമം
പേരാമ്പ്ര: ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മതേതര സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ‘മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നടന്ന സംഗമം ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.ലോഹ്യയാണ് ഉദ്ഘാടനം ചെയ്തത്.
നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ബിജു അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം ടി.കെ.ബാലഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗം സുരേഷ് ചേനായി, മോഹനന്‍ നൊച്ചാട്, ശ്രീനിവാസന്‍ കൊടക്കാട്, ലക്ഷ്മണന്‍ തൊറയൂര്‍, ജയപ്രകാശ് പേരാമ്പ്ര, ശ്രീജിത്ത് മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.