ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് മദ്രസ സംഗമം നടത്തി


മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്‌മെന്റ്‌ സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം ചെയ്തു.

മുജവ്വിദ് അനസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഫത്തിഷ് ഫൈസൽ ലത്തീഫി അധ്യക്ഷത വഹിച്ചു.

മാനേജ്‌മെന്റ്‌ കമ്മിറ്റി പ്രസിഡന്റ് എം.കെ അബ്ദുറഹ്മാൻ മാസ്റ്റർ, റൈഞ്ച് ജനറൽ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ്‌ല്യാർ, മേപ്പയ്യൂർ മഹല്ല് ഖാസി കെ.നിസാർ റഹ്‌മാനി, മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ ജാഫർ, സി.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.