ഭാവിയിലെ ജലദൗര്‍ലഭ്യത മുന്‍കൂട്ടി കണ്ട്എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍; പേരാമ്പ്രയില്‍ ജല്‍ ജീവന്‍ മിഷന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ജലവിതരണ ശൃംഖലയുടെ ചാര്‍ജിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ 4,057 ടാപ്പ് കണക്ഷനുകള്‍ നല്‍കി. ഇതില്‍ 2500 ല്‍ അധികം വീടുകളില്‍ വെള്ളമെത്തി. പെരുവണ്ണാമൂഴി ഡാമിനോട് ചേര്‍ന്നുള്ള ശുദ്ധീകരണ ശാലയില്‍ നിന്നും പതിനാറ് കിലോമീറ്ററോളം വരുന്ന പ്രധാന ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ വഴിയാണ് നിലവില്‍ പേരാമ്പ്രയിലുള്ള ഏഴര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്കാണ് വെള്ളം എത്തിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലേക്കും വെള്ളം എത്തിക്കാനുള്ള 18 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണം ചേര്‍മലയില്‍ പുരോഗമിക്കുകയാണ്. ഉയര്‍ന്ന മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ബൂസ്റ്റര്‍ സ്റ്റേഷന്‍ പെരുവണ്ണാമൂഴിയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടുകൂടി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പേരാമ്പ്ര ചാനിയംക്കടവില്‍ കെ.ആര്‍.എഫ്.ബി റോഡിന്റെ അനുമതി ലഭിച്ചാല്‍ കാലവര്‍ഷത്തിന് ശേഷം പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടുകൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും. ഭാവിയിലെ ജലദൗര്‍ലഭ്യത മുന്‍കൂട്ടി കണ്ട്കേന്ദ്ര-സംസഥാന സര്‍ക്കാരുകള്‍എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കണക്ഷന്‍ ലഭിക്കാനായി ആധാര്‍ കാര്‍ഡുമായിപഞ്ചായത്ത് ഓഫീസിനെയോ വാര്‍ഡ് മെമ്പറേയോ സമീപിച്ച് അപേക്ഷ നല്‍കാം. അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടവുന്നതാണ്.