ശ്രദ്ധിക്കുക, വരും ദിവസങ്ങളിൽ തുറയൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും


തുറയൂർ: തുറയൂർ പഞ്ചായത്തിൽ വരുന്ന ദിവസങ്ങളിൽ കേരള ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെടും. മെയ് ഒമ്പത്, 10, 11 തിയ്യതികളിലാണ് കുടിവെള്ളവിതരണം മുടങ്ങുക.

ജൽ ജീവൻ മിഷൻപ്രവർത്തിയുടെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ ഇന്റ്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാലാണിതെന്ന് വാട്ടർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.