കുടിവെള്ളമെത്തിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതി; ചെറുവണ്ണൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ വില്ലേജ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പ്രവിത വി.പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ.പി എന്നിവർ സംസാരിച്ചു. വില്ലേജ് ആക്ഷൻ പ്ലാനിനെ സംബന്ധിച്ച് ജൽജീവൻ മിഷൻ ടീം ലീഡർ പ്രതീഷ് എ .എൻ വിശദീകരിച്ചു.
ഭരണസമിതി അംഗങ്ങളായ എം.എം രഘുനാഥ്, കെ.എം ബിജിഷ, എ.കെ ഉമ്മർ, ആർ.പി ഷോഭിഷ്, ബാലകൃഷ്ണൻ. എ എന്നിവർ പങ്കെടുത്തു . വിവിധ വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ് സ്വാഗതവും പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Summary: jal jeevan mission in cheruvannur