ജൽ ജീവൻ മിഷൻ; വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് പഞ്ചായത്ത് ജനപ്രതിനിധികളുടെ ധർണ്ണാ സമരം
വടകര: വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് ഗ്രാമപഞ്ചായത്തില ജനപ്രതിനിധികൾ ധർണ്ണാ സമരം സംഘടിപ്പിച്ചു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചാണ് ധർണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയാതെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. നിരവധി യോഗങ്ങൾ ചേർന്നതിനെ തുടർന്ന് ഡിസംബർ 30 നുള്ളിൽ റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്ന് ഉദ്യോഗസ്ഥർ ജനപ്രതികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ഇന്ന് ഓഫിസിന് മുമ്പിൽ സമരം ചെയ്തത്.
വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, അംഗങ്ങളായ കെ.കെ. റിനീഷ്, വി.പി.അബൂബക്കർ, മനീഷ് കുമാർ ടി.പി., പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു. ധർണയ്ക്ക് ശേഷം ചർച്ചയെ തുടർന്ന് കരാറുകാരുമായി സംസാരിച്ച് അടിയന്തിര പരിഹാരത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് ഇ.ഇ ഉറപ്പു നൽകി.