മുതുവണ്ണാച്ച പുറവൂര് ജഹാനാ ഫാത്തിമയ്‌ക്ക് ഇനി ശബ്ദത്തിന്റെ ലോകത്തിലേക്ക് കാതോര്‍ക്കാം; ഹിയറിംഗ് എയിഡ് കൈമാറി കുറ്റ്യാടി നന്മാ ചാരിറ്റബിള്‍ ട്രസ്റ്റ്


ചങ്ങരോത്ത്: ജഹാനാ ഫാത്തിമയ്‌ക്ക് ഇനി ശബ്ദത്തിന്റെ ലോകത്തിലേക്ക് കാതോര്‍ക്കാം. ജന്മനാ കേള്‍വി കുറവുണ്ടായിരുന്ന ജഹാനാ ഫാത്തിമയ്ക്ക് ഹിയറിംഗ് എയിഡ് നല്‍കി കുറ്റ്യാടി നന്മാ ചാരിറ്റബിള്‍ ട്രസ്റ്റ്. ചെയര്‍മാന്‍ കെ.ബഷീര്‍, കോ.ഓഡിനേറ്റര്‍ ജമാല്‍ കണ്ണാത്തിന് ജഹാന ഫാത്തിമയുടെയും ഉമ്മ ഷക്കീലയുടെ സാന്നിദ്ധ്യത്തില്‍ ഹിയറിംഗ് എയിഡ് കൈമാറി.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ച പുറവൂര് കോളനിയില്‍ താമസമിക്കുന്ന അസീസ് -ഷക്കീല ദമ്പതികളുടെ മകളാണ് ജഹാനാ ഫാത്തിമ(10). ജന്മനാ കേള്‍വി കുറവുണ്ടായിരുന്ന കുട്ടിയ്ക്ക് രോഗികളായ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പരാധീനത കാരണം മതിയായ ചികിത്സ നല്‍കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സംസാരശേഷിയും ക്രമാതീതമായി കുറഞ്ഞു വന്നു. ഒരു വര്‍ഷം കൂടി കഴിഞ്ഞിരുങ്കെില്‍ തിരിച്ച് കിട്ടാത്ത വിധം കേള്‍വി ശക്തി നഷ്ടപ്പെടുമായിരുന്നു .

വിവരമറിഞ്ഞ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടിയുടെ സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും കോഴിക്കോട്ടുള്ള സ്ഥാപനത്തില്‍ കേള്‍വി പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഹിയറിംഗ് എയിഡിന് ഓര്‍ഡര്‍ ചെയ്യുകയും ഓഫീസില്‍ വെച്ച് കൈമാറുകയുമായിരുന്നു.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍, വൈസ് ചെയര്‍മാന്‍ കിണറ്റും കണ്ടി അമ്മദ്, മെമ്പര്‍മാരായ സി.കെ ഹമീദ് കെ.യൂനുസ്, എ.എസ് അബ്ബാസ്, അഷ്‌റഫ് മുല്ല, സി.വി ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

ഹിയറിംഗ് എയിഡ് ലഭിച്ചതോടെ ഇനി ജഹാന ഫാത്തിമക്ക് നല്ല കേള്‍വി ശക്തിയും മനസ്സ് തുറന്ന സംസാരിക്കാനും സാധിക്കും. 18 വയസ്സ് പൂര്‍ത്തിയാവുന്നതോടെ ചെറിയ സര്‍ജറി കൂടി ചെയ്താല്‍ കേള്‍വി പൂര്‍ണ്ണമായും തിരികെ ലഭിക്കാവുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

summary: jahana fathima, who was hard of hearing, was given a hearing aid by kuttyadi nanma charitable trust