‘ഏകാധിപത്യ ഭരണത്തിനെതിരേ തൊഴിലാളി സംഘടനകളുടെ ക്രിയാത്മക ഇടപെടലുകൾ അനിവാര്യം’; പേരാമ്പ്രയിൽ പ്രതിഷേധ സദസുമായി ജെ.എൽ.യു ജില്ലാ കമ്മിറ്റി


പേരാമ്പ്ര: പാചകവാതകത്തിന്റെയും നിത്യോപയോഗസാധനങ്ങളുടെയും വിലവർധനയ്ക്കെതിരേയും വൈദ്യുതിചാർജ് വർധനയ്ക്കെതിരേയും ജനതാ ലേബർയൂനിയൻ (ജെ.എൽ.യു.) ജില്ലാ കമ്മിറ്റി പേരാമ്പ്രയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എൽ.ജെ.ഡി. സംസ്ഥാന ജനറൽസെക്രട്ടറി വി. കുഞ്ഞാലി പരിപാടി ഉദ്ഘാടനം ചെയ്തു.

കോർപ്പറേറ്റ് കുത്തകളുടെ ആസ്തി വർധി പ്പിക്കാനായി മാത്രം സാധാരക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഏകാധിപത്യ ഭരണത്തിനെതിരേ തൊഴിലാളി സംഘടനകളുടെ ക്രിയാത്മക ഇടപെടലുകൾ അനിവാര്യമെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

രാജീവൻ മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു ആന്റണി, നീലിയോട്ട് നാണു, വൽസൻ എടക്കോടൻ, കെ.ജി. രാമനാരായണൻ, കെ. രാജൻ, ഇ.കെ. പവിത്രൻ, കെ.പി. സനൽകുമാർ, നൗഫൽ കണ്ണാടിപ്പൊയിൽ, വി.പി. വാസു എന്നിവർ സംസാരിച്ചു.