മരുന്നിനായുള്ള അഡ്വാന്‍സ് തുക ലഭ്യമായി; പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ പാലേരിയിലെ കുഞ്ഞ് ഇവാന്റെ ചികിത്സ സെപ്തബര്‍ ഒന്നിന് ആരംഭിക്കും, സമാഹരിച്ച തുക ആഗസ്റ്റ് 31നകം കൈമാറാം


പേരാമ്പ്ര: എസ്.എം.എ രോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്ന പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാന്റ ചികിത്സ സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചികിത്സാ കമ്മിറ്റി യേഗത്തിലാണ് തീരുമാനമായത്.

മൂന്ന് മാസക്കാലമായി നടന്ന ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ചികിത്സക്ക് ആവശ്യമായ മരുന്നിന് അഡ്വാന്‍സ് നല്‍കാനുള്ള തുക കമ്മറ്റിക്ക് ലഭ്യമായിട്ടുണ്ട്. ഇവാന്‍ ചികിത്സക്ക് വേണ്ടി സമാഹരിച്ച തുക എവിടെ എങ്കിലും ഉണ്ടങ്കില്‍ ആഗസ്റ്റ് 31നകം ചികിത്സാ കമ്മറ്റിയുടെ എക്കൗണ്ടിലേക്കോ കമ്മിറ്റി ഓഫീസില്‍ നേരിട്ടോ എത്തിക്കണമെന്ന് കമ്മറ്റി അറിയിച്ചു.

ഈ കാലയളവില്‍ ഫണ്ട് സമാഹരണത്തിനായി വ്യത്യസ്ഥമായ ജനകീയ പ്രവര്‍ത്തനങ്ങളാണ് സഘടിപ്പിച്ചത്. ഫുഡ് ചാലഞ്ചുകള്‍, മഹല്ല് തല കലക്ഷന്‍ ഗള്‍ഫ് മേഖലയിലെ വിവിധ കൂട്ടായ്മകള്‍, ബസ് കലക്ഷന്‍, ബസ് സ്റ്റാന്റ്, ടൗണ്‍ കലക്ഷന്‍, സ്‌കൂള്‍ കലക്ഷന്‍, കുടുബശ്രീകലക്ഷന്‍ സ്‌ക്രാപ് ചാലഞ്ച്, തേങ്ങാ ചലഞ്ച്, ഗോള്‍ഡ് ചലഞ്ച് സ്‌കൂളുകളില്‍ നടന്നകലക്ഷനുകള്‍, സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതം പഞ്ചായത്ത് ഓണ്‍ ഫണ്ട് വിഹിതം തുടങ്ങി വിവിധ രീതിയിലാണ് ഫണ്ട് സമാഹരിച്ചത്.

സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ അഞ്ഞൂറോളം വളണ്ടിയര്‍മാരാണ് സ്ഥിരമായി ഫണ്ട് സമാഹരണത്തില്‍ പങ്കെടുത്തത്. കുറ്റ്യാടി മുതല്‍ തിരുവനന്തപുരം വരെയുള്ള സൈക്കിള്‍ യാത്ര, പാട്ട് വണ്ടി, സംഗീത പരിപാടി, ഫുട് ബോള്‍ ടൂര്‍ണമേന്റ്, ആട്, കോഴിലേലങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ഫണ്ട് സമാഹരണത്തിന് വലിയ പ്രചരണമാണ് നല്‍കിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കാരുണ്യ പ്രവര്‍ത്തകരും ക്രൗഡ് ഫണ്ടര്‍മാരും നല്‍കിയ ഓണ്‍ലൈന്‍ പ്രചാരണം വലിയ നല്ല തുക ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയ കമ്മറ്റികളും മറ്റ് പ്രാദേശിക കമ്മറ്റികളും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ സഹായകമായി.

ചികിത്സാ കമ്മറ്റിയുടെ അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.സിദ്ധീഖ് തങ്ങള്‍ സ്വാഗതം പറഞ്ഞു. എസ്.പി കുഞ്ഞമ്മദ്, കെ.വി കുഞ്ഞികണ്ണന്‍, സയ്യിദ് അലി തങ്ങള്‍ പാലേരി, ഇ.വി രാമചന്ദ്രന്‍, സി.എച്ച് ഇബ്രാഹിംകുട്ടി, പാളയാട്ട് ബഷീര്‍, എം.കെ അബ്ദുല്ല മാസ്റ്റര്‍ റസാഖ് പാലേരി, ഇ.ടി സരീഷ്, പ്രവീണ്‍ പി.എസ്, എന്‍.പി വിജയന്‍, എ.പി അബ്ദുറഹ്‌മാന്‍ മൊയ്തു. വി.കെ സെഡ് എ സല്‍മാന്‍, കിഴക്കയില്‍ ബാലന്‍ ശിഹാബ് കന്നാട്ടി, എം മൂസമാസ്റ്റര്‍, കെ.വി അശോകന്‍, കെ മുബഷിറ, ഷൈലജ ചെറുവോട്ട്, ഇബ്രാഹിം പുതുശ്ശേരി, കെ.വി കുഞ്ഞിരാമന്‍, എന്‍ സി അബ്ദു റഹ്‌മാന്‍, സുരേന്ദ്രന്‍ പാലേരി, പാറേമ്മല്‍ അബ്ദുള്ള, കെ സി മൊയ്തു തുടങ്ങിയവര്‍ പങ്കെടുത്തു.

NAME:JASMINE NM
A/C :NUMBER: 50100525095318
IFSC: HDFC 0007484
BANK: HDFC BANK
BRANCH: PERAMBRA
G PAY /PHONE PE /PAYTM
7034375534 ( EWAAN MON)
9645510105 (EWAAN MON)

summary: ivan’s treatment will start on september1 after the advance amount is available for the medicine