ഇവാന്‍ ചികിത്സാ ഫണ്ട് ശേഖരണം; നാളീകേര സമാഹരണം നടത്തി ചാലിക്കര യൂത്ത് ലീഗ്


പേരാമ്പ്ര: എസ്.എം.എ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ മുഹമദ് ഇവാന്‍ ചികില്‍സാ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിന് യൂത്ത് ലീഗ് നടത്തുന്ന നാളീകേര സമാഹരണത്തിന് ചാലിക്കരയില്‍ തുടക്കം കുറിച്ചു.

കോരി ചൊരിയുന്ന മഴയത്തും വകവെക്കാതെയാണ് ചാലിക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.

മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണയോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രണ്ട് വാഹനവും രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളും അടങ്ങിയ സംഘം എല്ലാ വീടുകളും കയറി ചോദിച്ച് തേങ്ങ പറിച്ചാണ് നാളീകേര സമാഹരണം നടത്തുന്നത്.

ആഷിഖ് കുന്നത്ത് അഷറഫ് ടി.പി ജംഷാദ് കെ. ഹാരിസ്, കെ. ആഷിഖ് എസ്.കെ ജനൈസ് പി.കെ ഹാരിസ് കെ.ടി ഇബ്രാഹിം കെ.ഹബിബ് കെ.ടി ജസീല്‍ എം.പി എന്നിവര്‍ നേതൃത്വം നല്‍കി.