പേരാമ്പ്ര മരുതേരിയിൽ ഇനി ഉത്സവക്കാലം; മാടത്തുംചാൽകാവ് പരദേവത ക്ഷേത്രത്തിൽ കൊടിയേറി
പേരാമ്പ്ര: മരുതേരി മാടത്തുംചാൽകാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. എം കെ രാജൻ കൊടിയേറ്റി. പാറക്കില്ലത്ത് മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
പുതിയോട്ടിൽ മനോജ്, എൻ പി ശശി, പുതിയോട്ടിൽ രാഘവൻ, തറോൽ ശശി, പി രാഗേഷ്, എം കെ ദിവാകരൻ, പി സദാനന്ദൻ, ടി പി ബിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഏപ്രിൽ ഏഴിന് കാലത്ത് ആറിന് ഗണപതി ഹോമം, വൈകിട്ട് ആറിന് ദീപാരാധന, ഏഴിന് പരദേവത വെള്ളാട്ടം, എട്ടിന് കരോക്കെ ഗാനമേള, രാത്രി 12 മുതൽ വിവിധ തിറകൾ എന്നിവ നടക്കും.
