ഐടിഐയിൽ തുടർ പഠനം നടത്താം; അപേക്ഷാ തീയതി നീട്ടി


 

കോഴിക്കോട്: ഗവ. ഐടിഐകളിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ദ്വിവത്സര കോഴ്‌സുകളിലേക്ക് https://www.itiadmissions.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍ : 0496 -2461263,9947161984.