ഇന്നും മഴ കനക്കും; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തില്‍ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്നു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കേണ്ടതാണ്. കേരള- കർണാടക- ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ട്.