നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ചാടിയതായി സംശയം


നാദാപുരം: വിഷ്ണുമംഗലം പുഴയില്‍ യുവാവ് ചാടിയതായി സംശയം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഇതുവഴി പോയ കാര്‍ യാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത്‌ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ മറ്റുള്ളവരോട് കാര്യം പറയുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല.

ഇന്ന് രാവിലെയോടെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. പാലത്തിന് സമീപത്തെ റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടതായി വിവരമുണ്ട്. സമീപത്ത് നിന്നും ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയതായി വിവരമുണ്ട്.

Description: It is suspected that a young man fell into the Vishnumangalam river