ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറിക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന് ആരോപണം;ആരോ​ഗ്യ കേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു


വടകര: ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസ്പൻസറിയിൽ ,കിടത്തി ചികിത്സാ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ ഇതിന് ആവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു.

ആരോഗ്യ രംഗത്ത് ചെമ്മരത്തൂർ നാടിന് ആശ്വാസമേകുന്നതാണ് ആയുർവേദ ഡിസ്പൻസറി. ദിവസവും നൂറുകണക്കിന് പേർ ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്. രണ്ട് വർഷം മുമ്പ് ഡിസ്പെൻസറിയുടെ നവീകരണവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ സ്‌ഥലം എം.എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുൻകൈയെടുത്ത് ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ അതിൻ്റെ തുടർ നടപടികളൊന്നും പിന്നീട് ഉണ്ടായില്ലെന്ന് ചെമ്മരത്തുർ വാർട്സ് അപ്പ് കൂട്ടായ്മ ആരോപിക്കുന്നു.

ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറിയുടെ നവീകരണത്തിന് ആവശ്യമായ
എല്ലാ തുടർ പ്രവർത്തങ്ങളും വേഗത്തിൽ തന്നെ സ്വീകരിക്കണമെന്ന് ചെമ്മരത്തുർ വാർട്സ് അപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.യോഗത്തിൽ വെള്ളാച്ചേരി രഘുനാഥ് അധ്യക്ഷനായി. ഷൈജു സി.എം, സുനിൽ സുപ്രീം, ശ്രീജിത്ത് എ.പി, ജയൻ ആർ. പി, സത്യനാരായണൻ, നന്ദൻ ശ്രീനിലയം
ബാബു സി.എം തുടങ്ങിയവർ പങ്കെടുത്തു.