പ്രതിഷേധം കനത്തു; കുഞ്ഞിപ്പള്ളിയിൽ ദേശീയപാതാനിർമാണപ്രവൃത്തി 27 വരെ നിർത്തിവെക്കാൻ തീരുമാനം


ചോമ്പാല: കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമാണപ്രവൃത്തി 27 വരെ നിർത്തിവെക്കാൻ തീരുമാനം. ഷാഫി പറമ്പിൽ എം.പിയും. കെ.കെ രമ എം.എൽ.എയും ദേശീയപാതാ പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിന്റെ ഭാഗത്ത് നിർമാണം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനമായത്.

കുഞ്ഞിപ്പള്ളി ഉറൂസിന്റെ ഭാഗമായി നിർമാണ പ്രവൃത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റിയും സമരസമിതിയും അധികൃതരോട്‌ കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുത്തതോടെ കഴിഞ്ഞ ദിവസം പൊ​ലീ​സ് കാ​വ​ലി​ലായിരുന്നു പ്രവൃത്തികള്‍ നടന്നത്‌.

ഇന്നലെ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് നീക്കാൻ തുടങ്ങിയിരുന്നു. മാത്രമല്ല കു​ഞ്ഞി​പ്പള്ളി പ​രി​പാ​ല​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​സ്.​എം.​ഐ സ്കൂ​ൾ, കോ​ള​ജ് തു​ട​ങ്ങി​യ​വ​യു​ടെ മ​തി​ലു​ക​ൾ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു.

Description: It has been decided to suspend the national highway construction work at Kunjipalli till 27th