‘രണ്ട് ക്ഷേമനിധികളില്‍ നിന്നായി 250 കോടി കടമായി കിട്ടിയിട്ടുണ്ട്’; നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കാൻ തീരുമാനം
കോഴിക്കോട്: നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇതിനായി രണ്ട് ക്ഷേമനിധികളില്‍ നിന്നായി 250 കോടി കടമായി നിർമാണത്തൊഴിലാളി ക്ഷേമ നിധിക്ക് നല്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. നിർമാണ തൊഴിലാളി ക്ഷേമനിധി 15 മാസമായി കുടിശ്ശികയായെന്ന മാധ്യമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈകാതെ പെന്‍ഷന്‍ വിതരണം സാധാരണ നിലയിലാകുമെന്നും മന്ത്രി വ്യക്തമാക്കി. നിര്‍മാണ തൊഴിലാളികളുടെ അംഗത്വത്തില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ തൊഴിലാളികളല്ലാത്ത പലരും ഇതില്‍ അംഗമാവുകയും ക്ഷേമ പെന്‍ഷന്‍ വാങ്ങുകയും ചെയ്യുന്നുണ്ട് . ഇത് പരിശോധിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
