ദാനാ ചുഴലിക്കാറ്റ് ഉടൻ കരതൊടും; ചുഴലിക്കാറ്റ് കരയോടടുക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ


ഡൽഹി: ദാനാ ചുഴലിക്കാറ്റ് ഉടൻ കരതൊടും. ചുഴലിക്കാറ്റ് കരയോടടുക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ഒഡീഷയിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉപഗ്രഹദൃശ്യങ്ങൾ അനുസരിച്ച് ദന ഒഡീഷയിൽ തന്നെ കര തൊടാനാണ് സാധ്യത.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തേക്കാണ് അടുക്കുന്നത്. ഒഡീഷയിലെ കേന്ദ്രപാഡാ ജില്ലയിലെ ഭീതർകണികയുടെയും ഭദ്രകിലെ ധാമ്രയ്ക്കുമിടയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക എന്നാണ് അനുമിക്കുന്നത്. 14 ജില്ലകളിലായുള്ള പത്തുലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. ആറായിരം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.