ഇശ്ഫാക്ക് 2025 പെൻഷൻ പദ്ധതിക്ക് മേപ്പയ്യൂർ പഞ്ചായത്തിൽ തുടക്കമായി; നടപ്പിലാക്കുന്നത് ദുബൈ കെ.എം.സി.സി


മേപ്പയ്യൂർ: ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന ഇശ്ഫാക്ക് 2025 വാർഷിക പെൻഷൻ പദ്ധതിയുടെ മേപ്പയ്യൂർ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ദുബൈ കെ.എം.സി.സി പഞ്ചായത്ത് പ്രസിഡൻ്റ് കുളപ്പുറത്ത് അബ്ദുറഹിമാൻ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികൾക്ക് പെൻഷൻ കൈമാറി. കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. സലാം മേലാട്ട്,കെ.എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു.

Description: Ishfaq 2025 pension scheme started in Mepayyur panchayat