ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബറിൽ; ഫണ്ട് ശേഖരണത്തിന് തുടക്കമായി
തുറയൂര്‍: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ആഘോഷ കമ്മിറ്റി ചെയർമാൻ പത്മനാഭൻ എൻ.പി യ്ക്ക് ആദ്യ സംഭാവന നൽകി കൊണ്ട് ബിന്ദു ശ്രീരാഗം ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഡിസം, 17 മുതല്‍ 22 വരെയാണ് ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റം, ഇളനീര്‍കുല വരവുകള്‍, പള്ളിവേട്ട, ആറാട്ട് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ചടങ്ങിൽ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അശോകൻ നടുക്കണ്ടി, രാജു കുന്നത്ത്, അമലാൽ വി കെ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി. വി രാജഗോപാലൻ, രാജു സിപി, ശ്രീകുമാർ, ബൈജു എൻ പി , എം എം ബാലൻ, ബിജു കുനിയിൽ, കെ.ടി.കെ രാഘവൻ, മാതൃ സമിതി ഭാരവാഹികളായ പ്രതീക്ഷ.പി.സി, ടി.കെ.ഗീത എന്നിവർ പങ്കെടുത്തു.
Summary: Iringath Sri Mundapuram Maha Shiva Temple Aarat Mahotsavam in December. Fundraising has begun