ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രം ആറാട്ട് ഉത്സവത്തിന് കൊടിയേറി; വെടിക്കെട്ട് 21ന് രാത്രി
ഇരിങ്ങത്ത്: മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേൽശാന്തി നീലമന ഇല്ലം ദേവദാസൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. തുടർന്ന് ക്ഷേത്ര മാതൃസമിതിയുടെ അഖണ്ഡ നാമജപവും രാത്രി തായമ്പകയും നടന്നു.
ഇന്ന് ആയിരം കുടം അഭിഷേകം, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്. ഡേ: ചെറുവാച്ചേരി രാധാകൃഷ്ണൻ്റെ ആദ്ധ്യാമിക പ്രഭാഷണവും നടന്നു. നാളെ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം, മാതൃ സമിതിയുടെ നാട്ടരങ്ങ് എന്നിവ നടക്കും. 21 ന് പാക്കനാർപുരത്ത് നിന്ന് പള്ളിവേട്ട എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി 8 മണിക്ക് വെടിക്കെട്ട് നടക്കും. തുടർന്ന് പാണ്ടിമേളം, ആലിൻ കീഴ്‌മേളം എന്നിവ അരങ്ങേറും. 22 ന് കുളിച്ചാറാട്ട്, ആറാട്ട് സദ്യ എന്നീ പരിപാടികളോടെ ഉത്സവം സമാപിക്കും.
Description: Iringat Mundappuram Mahashivkshetra was flagged off for Aarat Utsav