പുണ്യകർമ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാകുന്ന റംസാൻ മാസം; പള്ളിയങ്കണത്തിൽ മതസൗഹാർദ്ദ നോമ്പുതുറയും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച് ഇരിങ്ങണ്ണൂർ കയനോളി പള്ളി കമ്മറ്റി
ഇരിങ്ങണ്ണൂര്‍: പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ മാസത്തിലെ അവസാന നാളില്‍ കയനോളി മസ്ജിദ് കമ്മിറ്റി പള്ളി അംഗണത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ നോമ്പുതുറയും ലഹരിലിരുദ്ധ കാബൈനും ശ്രദ്ധേയമായി. തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന് സംഗമം ഉദ്ഘാടനം ചെയ്തു.
യു.പി.മൂസ്സ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുന്ന ഈ റംസാന്‍ മാസത്തില്‍
മതസൗഹാര്‍ദ്ദ സാമൂഹ്യ നോമ്പുതുറയും, ലഹരിവിരുദ്ധ കാബൈനും സംഘടിപ്പിച്ച കയനോളി പള്ളി കമ്മിറ്റി അഭിനന്ദനമര്‍ഹി
ക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍
ടി.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു. തിന്മകള്‍ പെറ്റുപെരുകയും, നന്മകള്‍ തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന
ചുറ്റുപാടില്‍ പിടിച്ചുനില്‍ക്കൊനുള്ള പിടിവള്ളിയാവണം ധാര്‍മ്മിക മൂല്യങ്ങളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഇമാം സിദ്ദിഖ് ഫൈസി പറഞ്ഞു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജന്‍, ടി.അനില്‍കുമാര്‍,
സി.പി.ശ്രീജിത്ത്, ടി.പി.പുരുഷു, സന്തോഷ് കക്കാട്ട്, ഗംഗന്‍ പാച്ചാക്കര, എം.കെ. പ്രേമദാസ്, സെയ്ത് തോട്ടോളി എന്നിവര്‍ സംസാരിച്ചു. ആര്‍.ടി.ഉസ്മാന്‍ മാസ്റ്റര്‍ സ്വാഗതവും, അഷറഫ് തരിപ്പാടത്ത് നന്ദിയും പറഞ്ഞു.
Summary: The month of Ramzan, when life is blessed with pious deeds; Iringannur Kayanoli mosque Committee organizes religious harmony fasting and anti-drug campaign in the mosque yard