ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം; ഫെബ്രുവരി 3,4,12 തിയ്യതികളിൽ
വടകര: ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭഗവതിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം ഫെബ്രുവരി 3,4,12 തിയ്യതികളിൽ നടക്കും. 3ന് രാവിലെ ഗണപതിഹോമം, സുദർശനഹോമം, മൃത്യുഞ്ജയഹോമം, തുടങ്ങിയവയും വൈകീട്ട് സർപ്പബലിയും നടക്കും. 4 ന് നേർച്ചക്കലശങ്ങളും ചെറുപൂക്കലശം വരവും ഉണ്ടാകും.
12 ന് രാവിലെ 8.15 ന് മഹോത്സവത്തിന് കൊടിയേറും. ഉച്ചയ്ക്ക് ഭക്തജനങ്ങൾക്ക് അന്നദാനം നൽകും. വൈകീട്ട് കുട്ടിച്ചാത്തൻ, ഗുളികൻ, ഭഗവതി തുടങ്ങിയ വെള്ളാട്ടങ്ങൾ കെട്ടിയാടും. തുടർന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.