വ്യാജ വിമാനടിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍
നാദാപുരം: വിമാന ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍. നാദാപുരം യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയിലെ ജീവനക്കാരനായ ജിയാസ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം എസ് ഐ എസ്.വി.ജിയോസദാനന്ദനും, ഡി വൈഎസ് പി വി വി. ലതീഷിന്റെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കമ്പനിയെ വഞ്ചിച്ച് 10 ലക്ഷം രൂപ തട്ടി എന്ന ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഒറിജിനല്‍ ടിക്കറ്റ് വില്‍പ്പന നടത്തി തുക കമ്പനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ നാദാപുരം ബ്രാഞ്ചില്‍ നിന്ന് ടിക്കറ്റെടുത്തവരാണ്
തട്ടിപ്പിനിരയായത്. ടിക്കറ്റെടുത്ത ഒരാള്‍ വിമാനത്തിലെ പിഎന്‍ആര്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്.
,