ആയഞ്ചേരി പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിയുടെ ഓൺലൈൻ മീറ്റിംഗ് അവഗണിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
ആയഞ്ചേരി: പാലിയേറ്റിവ് കെയറുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓൺലൈൻ മീറ്റിഗ് ആയഞ്ചേരി പഞ്ചായത്ത് അധികൃതർ അവഗണിച്ചതിനെതിരെ എൽ ഡി എഫ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് അധികൃതരെ നേരിൽ കേൾക്കുന്നതിനും രേഖകൾ പരിശോധിക്കുന്നതിനും അന്വേഷണ സംഘം പഞ്ചായത്ത് ഓഫീസിൽ സിറ്റിഗ് നടത്തി.
2024 ഡിസമ്പർ 17 ന് പാലിയേറ്റീവ് കെയറുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓൺലൈൻ മീറ്റിംഗ് നടക്കുമെന്നും ജനപ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെയും വിവരം അറിയിച്ച് അവർക്ക് കേൾക്കാനും, അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാണിച്ച് തദ്ദേശഭരണവകുപ്പ് സിക്രട്ടരി എല്ലാ പഞ്ചായത്തുകൾക്കും വിവരം അറിയിച്ചിരുന്നു. ആയഞ്ചേരി പഞ്ചായത്ത് അധികൃതർ ഈ പരിപാടി അവഗണിച്ചതിനെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്.

അന്വേഷണ സംഘത്തിൽ ജില്ല എംപവർമെൻ്റ് ഓഫീസർ ശ്രീമതി രജിത കെ , ജില്ലാ ജോയിൻ്റ് ഡയരക്ടർ ഓഫീസ് ജൂനിയർ സുപ്രണ്ട് മനോജ് ടി , ഹെഡ്ക്ലാർക്ക് ഷിജി വേണുഗോപാൽ, സീനിയർ ക്ലാർക്ക് മനോജ് കുമാർ എന്നിവർ ഉണ്ടായിരുന്നു. പരാതിക്കാർക്ക് വേണ്ടി സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഹിയറിങിൽ പങ്കെടുത്തു.