രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍


പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍ (38) ആണ് പിടിയിലായത്.

കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (NDPS Act)പ്രകാരം കേസെടുത്തു.