വിലങ്ങാട് ഉരുൾപ്പൊട്ടൽ; ദുരിതബാധിതരായ തൊഴിലാളികൾക്ക് ധനസഹായവുമായി ഐഎൻടിയുസി
വിലങ്ങാട് : വിലങ്ങാട് ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ച ഐഎൻടിയുസി തൊഴിലാളികൾക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധന സഹായം വിതരണം ചെയ്തു. ദുരന്തം നേരിട്ട് ബാധിച്ച 14 തൊഴിലാളികക്കും തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യത കുറഞ്ഞ 43 തൊഴിലാളികൾക്കുമാണ് ധനസഹായം നൽകിയത്. വിലങ്ങാട് നടന്ന ഐഎൻടിയുസി മേഖല കൺവെൻഷനിൽ ജില്ലാ പ്രസിഡന്റ് കെ രാജീവ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വിലങ്ങാട് മേഖല പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ ജമാൽ കോരങ്കോട്, മോഹനൻ പാറക്കടവ്, ജില്ലാ ഭാരവാഹികളായ അനന്ദൻ നായർ, പി സുമലത, കെ പി അബ്ദുൽ ജലീൽ, മജീദ്, ഒ കുഞ്ഞിമുഹമ്മദ്,വള്ളിൽ ഹനീഫ, വി പി തസ്ലീന തുടങ്ങിയവർ സംസാരിച്ചു.