‘കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം’; ഐ.എന്‍.ടി.യു.സി. ജില്ലാ സമ്മേളനം


പയ്യോളി: കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

രണ്ടു ദിവസമായി പയ്യോളിയില്‍ നടന്നു വന്ന ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാപ്രസിഡന്റ് ഇ.ടി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഡോ. എം.പി പത്മനാഭന്‍, എം.പി രാമകൃഷ്ണന്‍, ഹരീന്ദ്രന്‍ മാഹി, വടക്കയില്‍ ഷഫീഖ്, പി.ബാലകൃഷ്ണന്‍, പടന്നയില്‍ പ്രഭാകരന്‍, പ്രജീഷ് കുട്ടംവള്ളി, എ.പി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.