‘കോൺഗ്രസ് പ്രവർത്തകരെ സി.പിഎമ്മുകാർ കള്ളക്കേസിൽ കുടുക്കുന്നു’; നൊച്ചാട്ടെ പ്രവർത്തകർക്കായി സമാഹരിച്ച ഫണ്ട് കെെമാറി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി
അരിക്കുളം: പ്രതിഷേധ പണം പയറ്റിൻ്റെ ഭാഗമായി ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട് പ്രതിരോധ സദസ് വേദിയിൽ കെ.മുരളിധരൻ എം പി ഏറ്റുവാങ്ങി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും വേട്ടയാടൽ രാഷ്ട്രീയത്തിനും എതിരെ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അതിജീവനത്തിന്റെ പ്രതിരോധ തെരുവും കേസ് ഡിഫെൻസ് ഫണ്ട് ശേഖരണം -പ്രതിഷേധ പണം പയറ്റും സംഘടിപ്പിച്ചിരുന്നു. ഭാഗമായാണ് ഐഎൻടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി ഫണ്ട് സമഹരിച്ചത്.
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ശ്രിധരൻ കണ്ണമ്പത്ത്, അരിക്കുളം മണ്ഡലം പ്രസിഡൻ്റ് ശശി ദ്രൻ പുളിയത്തിങ്കൽ, സംസ്ഥാന കമ്മറ്റി അംഗം പി എം രാധ, പി. കെ കെ ബാബു, മുഹമ്മദ് എടച്ചേരി എന്നിവർ പങ്കെടുത്തു. ബി.ആർ എം ഷഫീർ, കാവിൽ പി മാധവൻ, മുനിർഎരവത്ത്, പി.എം പ്രകാശൻ, കെ.പി വേണുഗോപാൽ, ഇ അശോകൻ എന്നിവർ സന്നിഹിതരായിരുന്നു.
Summary: INTUC Arikulam Constituency Committee collected funds for Congress workers in nochad