‘മോദി സര്‍ക്കാര്‍ രാജ്യത്തെ കുത്തകള്‍ക്ക് വില്‍ക്കുന്നു’; മനോജ് എടാണി, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരത് ജോഡോ യാത്രയുടെ ഭാഗമായി അരിക്കുളത്ത് നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് സമാപനം
അരിക്കുളം: നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ കുത്തകള്‍ക്ക് വില്‍ക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി പറഞ്ഞു. തൊഴില്‍ വിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത് രാജ്യത്തെ പാവപ്പെട്ടവര്‍ അനുദിനം പട്ടിണിയിലേക്ക് നീങ്ങുന്നു. തൊഴില്ലഴ്മ പെരുകുന്നു കോര്‍പ്പറേറ്റുകള്‍ തടിച്ച് കൊഴുക്കുന്നു ഇതാണ് രാജ്യത്തിന്റെ അവസ്ഥ. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഐ.എന്‍.ടി.യുസി അരിക്കുളം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം കുരുടി വീട് മുക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശിന്ദ്രന് പി.അധ്വക്ഷത വഹിച്ചു. കാവില്‍ പി മാധവന് മുഖ്യപ്രഭാഷണം നടത്തി. വി.പി സുരേഷ്, ആര്.കെ രാജിവ് എന്നിവര്‍ സംസാരിച്ചു.
പ്രചരണ ജാഥയുടെ ഉദ്ഘാടനം മാവട്ട് നടന്നു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന് കണ്ണമ്പത്ത് ജഥാ ലീഡര്‍ ശശീന്ദ്രന് പിയ്ക്ക് പതാക കൈമാറി നിര്‍വ്വഹിച്ചു. എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.
പി.കെ.കെ ബാബു, ശ്രീധരന് കല്‍പ്പത്തുര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണസ്ഥലങ്ങളില്‍ ശ്രീധരന് കല്‍പ്പത്തുര്‍, എസ് മുരളിധരന്, ടി മുത്തു കൃഷണന്, കെ.എം.എ ജലീല്‍, കെ.പി ഇബ്രാഹിം ഹാജി, രാജിവന് കെ.പി, സി.എം ഗോപാലന്, എ.കെ ഭാസ്കരന്, ടി.ടി ശങ്കരന് നായര്‍ കൂമാരന് എന്നിവര്‍ സംസാരിച്ചു.
summary: INTUC arikkulam organized vehicle campaign rally concluded