താപ്പള്ളി താഴെ വേലായുധന്റ കുടുംബത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം; ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി


അരിക്കുളം: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത താപ്പള്ളി താഴെ വേലായുധന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി സഹകരണ കാര്‍ഷിക ഗ്രാമവികസന ബേങ്കിലാണ് ഏകദേശം എട്ടര ലക്ഷം രൂപയോളം കടമുള്ളത്. ബേങ്കിന്റെ ജപ്തി നോട്ടിസ് കഴിഞ്ഞ ദിവസം കൈപ്പറ്റിയ ഉടനെ വേലായുധന്‍ ജീവനൊടുക്കുകയായിരുന്നു.

പട്ടികജാതിക്കാരനായ വേലായുധന്‍ ക്ഷീരകര്‍ഷകനാണ്. കൂടുംബം കൂലി പണി ചെയ്താണ് ജീവിക്കുന്നത്. എല്ലാ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോള്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലായിരുന്നു. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപ്പെടല്‍ നടത്തി കുടുംബത്തെ രക്ഷിക്കണമെന്നും കമ്മറ്റി പറഞ്ഞു.

ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് ശശിന്ദ്രന്‍ പുളിയതിങ്കല്‍ അധ്യക്ഷ്യം വഹിച്ചു. ജില്ല സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത്, പി.കെ.കെ ബാബു, പി.എം രാധ, രാജീവന്‍ കെ.പി, ജലീല്‍ കെ.എം.എ, മുഹമ്മദ് എടച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.