തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍


അരിക്കുളം: യു.പി.എ സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര കേരള സര്‍ക്കറുകളുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകള്‍ അശാസ്ത്രിയമായി തൊഴിലുറപ്പ് മേഖല മാറ്റിയത് കൊണ്ട് പലര്‍ക്കും കൃത്യമായി 100 ദിന തൊഴില്‍ ലഭിക്കുന്നില്ല അരിക്കുളം ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രിയം കലര്‍ത്തി തൊഴിലുറപ്പ് തൊഴിലാളികളോട് വിചേനം കാണിക്കുന്നതായും പരക്കെ ആക്ഷേപമുണ്ട് ഇതിനെ ശക്തമായി നേരിടുമെന്നും അറിയിച്ചു.

ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണ്ണമ്പത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശശിന്ദ്രന്‍ പുളിയതിങ്കല്‍ അധ്യക്ഷത വഹിച്ചു ശ്രീധരന്‍ കല്‍പ്പത്തുര്‍, പി.എം രാധ, അനില്‍കുമാര്‍ അരിക്കുളം, പി.കെ, കെ ബാബു, കെ.എം എ ജലീല്‍ സുഭിക്ഷ തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ മികച്ച വനിതാകര്‍ഷകയായി തെരഞ്ഞെടുത്ത സൗദകുറ്റിക്കണ്ടിയെയും, മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത എടച്ചേരി ബാലകൃഷ്ണന്‍ നായരെയും കണ്‍വെന്‍ഷനില്‍ അനുമോധിച്ചു.

summary: intuc arikkulam constituency convention against govt move to subvert job guarantee scheme