ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞനുമായി സംവദിച്ച് വിദ്യാര്‍ത്ഥികള്‍; മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷങ്ങള്‍ക്ക് തുടക്കം
മേമുണ്ട: അന്താരാഷ്ട്ര ചാന്ദ്രദിനത്തിൻ്റെ ഭാഗമായി മേമുണ്ട ഹയർസെക്കണ്ടറി സ്‌ക്കൂളില്‍ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഐഎസ്ആര്‍ഒയിലെ യുവശാസ്ത്രജ്ഞൻ അബി എസ്.ദാസുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.
സ്‌ക്കൂള്‍ സയൻസ് ക്ലബ്ബിൻ്റെ ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടര്‍ന്ന് ചാന്ദ്രയാൻ പ്രൊജക്ടറ്റിനെ കുറിച്ച് ക്ലാസ് എടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യൻ, അമ്പിളിപ്പാട്ടുകൾ, ചാന്ദ്രദിന കൊളാഷ്, റോക്കറ്റ് മാതൃക നിർമ്മാണം എന്നിങ്ങനെ നിരവധി പരിപാടികളാണ് സയൻസ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടികളൊക്കെ അടുത്ത ദിവസങ്ങളിലായി സ്‌ക്കൂളില്‍ നടക്കും.
കൊയിലാണ്ടി സ്വദേശിയായ അബി എസ് ദാസ് തിരുവനന്തപുരം ഐഎസ്ആര്‍ഒയിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയാണ്. ചാന്ദ്രയാൻ 2, 3 എന്നിവയുടെ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ഇപ്പോൾ ഗഗൻയാൻ പ്രോജക്റ്റിലും, ന്യൂ ജനറേഷൻ ലോഞ്ച് വഹിക്കിളിൻ്റെ (NGLV) നിർമ്മാണത്തിലും പ്രവർത്തിക്കുകയാണ്.
മേമുണ്ട സ്‌ക്കൂള്‍ മൾട്ടി മീഡിയ ഹാളിൽ നടന്ന സംവാദ പരിപാടിക്ക് രാഗേഷ് പുറ്റാറത്ത് സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി ഭഗത് തെക്കേടത്ത് നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി.കെ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ രമ്യ ആശംസകള്‍ അർപ്പിച്ചു.