“പാപ്പാത്തി കൂട്ടം” കായണ്ണയിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു


കായണ്ണ ബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “പാപ്പാത്തി കൂട്ടം” എന്ന പേരിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകുമെന്നും പ്രകൃതിയില്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ലെന്നുമുള്ള സത്യം മനുഷ്യൻ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി ഷീബ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ നാരായണൻ, കെ.വി ബിൻഷ, പഞ്ചായത്തംഗങ്ങളായ ജയപ്രകാശ് കായണ്ണ, പി.കെ ഷിജു, പി.സി ബഷീർ, ബിജി സുനിൽകുമാർ, കെ.സി ഗാന, വി.പി ഗീത, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സായി പ്രകാശ്, പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കൺവീനർ കെ വി സി ഗോപി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.