മാധ്യമ പഠനത്തിന് താൽപ്പര്യമുണ്ടോ?; കെൽട്രോണിൽ ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി ഇല്ല. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്ട തുടങ്ങിയവയിലാണ് പഠനകാലയളവില്‍ പരിശീലനം ലഭിക്കുക.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.
Summary: Interested in media studies?; You can apply in Keltron till December 7