ന്യൂയർ സ്പെഷൽ ഡ്രൈവ് ശക്തം; വടകര സാൻഡ്ബാങ്ക്സ് ഭാഗങ്ങളിൽ ബോട്ടുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ പരിശോധന
വടകര: വടകര എക്സൈസ് സർക്കിൾ , വടകര റെയിഞ്ച് , വടകര കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി വടകര സാൻഡ്ബാങ്ക്സ് ഭാഗങ്ങളിൽ ബോട്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ക്രിസ്മസ് ന്യൂയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു പരിശോധന.
കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തില്ല. വടകര സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ. പി. എം പരിശോധനയ്ക്ക് നേതൃത്വം നൽകി. വടകര എക്സൈസ് സർക്കിൾ പ്രിവന്റ്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, മുസ്‌ബിൻ ഇ.എം, വടകര എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വിജയൻ. വി. സി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, മുഹമ്മദ് റമീസ് , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്, കോസ്റ്റൽ എസ് ഐ അബ്ദുൾ സലാം, എ എസ് ഐ പ്രവീൺ, സിപിഒ അനുരാഗ്, കോസ്റ്റൽ വാർഡൻ സബിത്ത്, സ്രാങ്ക് ശ്യാം ലാൽ, ഡ്രൈവർ സന്തോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Description: Inspection of Excise by concentrating boats on Vadakara sandbanks