കൊച്ചിയില്‍ ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ പൊലീസുകാരനെ സമീപിച്ചു, നിരസിച്ചപ്പോള്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി; സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്


കൊച്ചി: ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ സമീപിച്ചെന്ന പൊലീസുകാരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് മേലുദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു.

ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണു നടപടി. കമാന്‍ഡന്റിന്റെ ഉത്തരവില്‍ പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി.ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്.