ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; വടകരയിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് ഐഎൻഎൽ


വടകര: ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 32 വർഷം പൂർത്തിയായ ഇന്നലെ ഐ എൻ എൽ വടകര മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു. അഞ്ച് വിളക്ക് പരിസരത്ത് നടന്ന സം​ഗമം ജില്ലാ സിക്രട്ടറി സി കെ കരീം ഉദ്ഘാടനം ചെയ്തു.

ഐ എൻ എൽ വടകര മുൻസിപ്പാൽ പ്രസിഡണ്ട് എം പി അബ്ദുള്ള അദ്യക്ഷത വഹിച്ചു. ഐ എൻ എൽ മണ്ഡലം നേതാക്കളായ കെ കെ ഹംസ ഹാജി മുക്കത്ത്, മുബാസ് കല്ലേരി, ഹംസ ഹാജി മുക്കോലക്കൽ, വി.യു അഹമ്മദ്, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു.

Description: INL organized an anti-fascist meeting in Vadakara