വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ മുകളിൽ നിന്ന് താഴേക്ക് വീണു പരുക്കേറ്റു; ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു
പേരാമ്പ്ര: ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. മൂരികുത്തി മുണ്ടോട്ടില്‍ മൊയ്തി ആണ് മരിച്ചത്. 65 വയസായിരുന്നു.
ആഗസ്റ്റ് 15-നാണ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ മുകളില്‍ നിന്ന് വീണ് മൊയ്തിക്ക് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.
ആയിശയാണ് ഭാര്യ. ഷമീര്‍, സുനീറ എന്നിവർ മക്കളാണ്. മരുമക്കള്‍: ഷഹീദ, ബഷീര്‍ (നൊച്ചാട്). സഹോദരങ്ങള്‍: പാത്തു, മറിയം. മൃതദേഹം കല്ലൂര്‍ കൂത്താളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Summary: Injured by falling from above while cleaning the terrace of the house; A native of Koothali who was under treatment died