മാലിന്യമുക്തമാക്കി നീരുറവകൾ വീണ്ടെടുക്കാം; നൊച്ചാട് ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം
പേരാമ്പ്ര: ‘ഇനി ഞാൻ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടുത്തോടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. നീർച്ചാലുകളുടെയും, ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച പദ്ധതിയാണ് ഇനി ഞാൻ ഒഴുകട്ടെ.
വല്യക്കോട് കൂവലതാഴ തോട് ഒരുകിലോ മീറ്റർ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നത്. തുടർന്ന് തോടിന്റെ ഒഴുക്ക് സുഗമമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പാത്തുമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. കെ ലിസി, നൊച്ചാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ്, കൃഷി ഓഫീസർ ലിജോ ജോസഫ്, വാർഡ് അംഗങ്ങളായ കെ. ശ്രീധരൻ, ബിന്ദു അമ്പാളി, എം സിന്ധു, ജെഎച്ച്ഐ യോഗേഷ്, വി സി ഭാസ്കരൻ, പാടശേഖരസമിതി സെക്രട്ടറി പ്രേമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വി വി ദിനേശൻ, പ്രദീപൻ, എം ടി ഹമീദ്, മനോജ് കുമാർ, കെ ടി ബി കല്പത്തൂർ, മൂസ ചെറിപ്പേരി, ബാലഗോപാലൻ മാസ്റ്റർ, ശുചിത്വ മിഷൻ പ്രതിനിധി വിപി ഷൈനി, ഹരിതകേരളം മിഷൻ പ്രതിനിധി വിബി ലിബിന തുടങ്ങിയവർ പങ്കെടുത്തു.
Summary: ini njan ozhukkatey campaign begins at Perambra block Panchyat