അടിപ്പാത ആവശ്യം ശക്തം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവർത്തി തടഞ്ഞു, സ്ഥലത്ത് വൻ പോലിസ് സന്നാഹം


അഴിയൂർ: ദേശീയപാത വികസന പ്രവർത്തി കുഞ്ഞിപ്പള്ളിയിൽ തടഞ്ഞു. കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തി തടഞ്ഞത്. ഇന്ന് 11 മണിയോടെയായിരുന്നു സംഭവം.

മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക, പള്ളിയോട് ചേർന്ന് നിൽക്കുന്ന സ്ഥലം കൈയ്യേറാനുള്ള ശ്രമം അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹല്ല് കോഡിനേഷൻ കമ്മിറ്റി രം​ഗത്തെത്തിയത്. പ്രവർത്തി തടസപ്പെട്ടതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.

പ്രശ്നം പരിഹരിക്കാൻ വടകര താഹസിൽദാർ വർഗീസ് കുര്യൻ്റ നേതൃത്വത്തിൽ മഹല്ല് പ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്.